Ticker

6/recent/ticker-posts

പേരാമ്പ്രയിൽ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു


​പേരാമ്പ്ര: കൈതക്കലിൽ കാറ്റിലും മഴയിലും റോഡരികിലെ വൻമരം കടപുഴകി വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഇന്ന് വൈകുന്നേരം ആണ്  അപകടം.ഉള്ളിയേരി തെരുവത്ത് കടവ് കോളനി ഹരിദാസൻ (58 )ആണ് മരണപ്പെട്ടത്
 കൈതക്കൽ കള്ള് ഷാപ്പിനും വർക്ക്‌ഷോപ്പിനും ഇടയിൽ നിന്നിരുന്ന വലിയ തണൽമരമാണ് റോഡിലേക്ക് വീണത്.
​പേരാമ്പ്രയിൽ നിന്നും ഉള്ള്യേരി ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്ന യാത്രക്കാരന്റെ മേലേക്ക് മരത്തിന്റെ വലിയ കൊമ്പുകൾ ഒടിഞ്ഞു വീഴുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ചേർന്ന് ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
​ശക്തമായ കാറ്റും മഴയുമാണ് മരം വീഴാൻ കാരണമായത്. സംഭവത്തെ തുടർന്ന് ഈ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.
 

Post a Comment

0 Comments