Ticker

6/recent/ticker-posts

പയ്യോളി മുനിസിപ്പാലിറ്റിയുടെ എംസിഎഫ് കേന്ദ്രത്തിൽ മാലിന്യ ചാക്കുകൾ കുന്നുകൂടി : നാട്ടുകാരും ആരോഗ്യവകുപ്പും തമ്മിൽ വാക്കേറ്റം പോലീസ് ഇടപെട്ടു

പയ്യോളി : കൊളാവി പാലത്തുള്ള പയ്യോളി മുനിസിപ്പാലിറ്റിയുടെ എംസിഎഫ് കേന്ദ്രത്തിൽ മാലിന്യ ചാക്കുകൾ കുന്നുകൂടി നാട്ടുകാർ പ്രതിഷേധിച്ചു.സംഭവത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്കേറ്റം ആയതോടെ പയ്യോളി പോലീസ് സ്ഥലത്തെത്തി.ഉച്ചയോടെ ആയിരുന്നു സംഭവം
എം സി എഫ് കേന്ദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശുചീകരിച്ചു പുറത്തേക്ക് അയക്കുന്നതിൽ വൈകുന്നതും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടേക്ക് കൊണ്ടു വരുന്നതും  മഴക്കാലത്ത് മാലിന്യങ്ങൾ മഴ കൊള്ളുന്ന രീതിയിൽ സെന്ററിന് പുറത്ത് ഇടുന്നതിനുമെതിരായാണ്
നാട്ടുകാർ പ്രതിഷേധിച്ചത്. ആരോഗ്യ വകുപ്പ് ജീവനക്കാരും പയ്യോളി പോലീസും കൗൺസിലറും കൂടി താത്കാലിക തീരുമാനം എടുത്തതിനെ തുടർന്ന് നാട്ടുകാർ പിരിഞ്ഞു പോവുകയും   പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു.

Post a Comment

0 Comments