പയ്യോളി നഗരസഭയിലെ കീഴൂർ നെല്ലേരി മാണിക്കോത്ത് പ്രദേശങ്ങളിലും തുറയൂർ പഞ്ചായത്തിലെ അട്ടക്കുണ്ട് പാലം ജംഗ്ഷൻ, പാലച്ചുവട് എന്നീ പ്രദേശങ്ങളിലും ആരോഗ്യവകുപ്പിന്റെ ശുചിത്വ പരിശോധന നടത്തി.കാലാവധി കഴിഞ്ഞ പാലുൽപന്നങ്ങൾ വിൽപ്പനക്ക് വച്ചതും,വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്തു വിതരണം ചെയ്തതുമായ മൂന്നു സ്ഥാപനങ്ങൾ അടച്ചുപൂട്ടി.കുടിവെള്ള പരിശോധന നടത്താത്ത സ്ഥാപനങ്ങൾക്കും, കൃത്യമായി ഹെൽത്ത് കാർഡ് ഇല്ലാത്ത ജോലിക്കാരെ വെച്ച് നടത്തുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.കേന്ദ്ര പുകയില നിയന്ത്രണ നിയമം 2003 പാലിക്കാത്ത രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, കൂൾബാറുകൾ, ചിക്കൻസ്റ്റാളുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.പരിശോധനയ്ക്ക് മേലടി സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ  എം.കെ വിനോദൻ നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ കെ ജയരാജ് ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ ദിനേശൻ, കെ.ടി നസ്രിൻ, ടി. കെ സുബീഷ് എന്നിവർ പങ്കെടുത്തു.വയറിളക്ക രോഗങ്ങളും മറ്റു പകർച്ചവ്യാധികളുംതടയുന്നതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും, വ്യക്തി ശുചിത്വവും,ആഹാരവും പാലിക്കാൻ പൊതുജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.