Ticker

6/recent/ticker-posts

പയ്യോളി നഗരസഭയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ച സംഭവത്തെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വിഭാഗം






പയ്യോളി : നഗരസഭയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചസംഭവത്തെ തുടർന്ന് ആരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി . തച്ചൻ കുന്ന് ഡിവിഷൻ 17 ലാണ് രോഗം റിപ്പോർട്ട് ചെയ്തത്. കിഴൂർ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ പരിധിയിൽ തച്ചൻകുന്ന് പ്രദേശത്തുള്ള മൂന്നു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
 .6/6/2026 ന് പനി വയറിളക്കം, രക്തം കലർന്ന മലം എന്നീ ലക്ഷണവുമായി വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ( പാർക്കോ ഹോസ്പിറ്റൽ വടകര) അഡ്മിറ്റ് ആവുകയും പനിയും വയറിളക്കവും വിട്ടുമാറാത്തതിനെ തുടർന്ന് 9/6/ ന് രക്തം മൂത്രം മലം കൂടുതൽ പരിശോധനയ്ക്കായി അയച്ചു കുട്ടിയുടെ ആരോഗ്യനില ഭേദമായതിനെ തുടർന്ന്  ഡിസ്ചാർജ് ചെയ്യുകയും ചെയ്തു . എന്നാൽ 11/6 ന് റിസൾട്ട് വരുകയും കുട്ടിക്ക് shigella sonnei സ്ഥിരീകരിക്കുകയായിരുന്നു. 
  നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും, ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും,പയ്യോളി നഗരസഭയുടെയും മേലടി ബ്ലോക്ക് C.H.C യുടെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു കെ ടി, മെഡിക്കൽ ഓഫീസർ ഡോ : സായിലക്ഷ്മി.കെ, ഡിവിഷൻ കൗൺസിലർ ബാബു എം.വി, മേലടി ഹെൽത്ത് സൂപ്പർവൈസർ വിനോദൻ എം.കെ, നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്രൻ.ടി എന്നിവരുടെ നേതൃത്വത്തിൽ വാർഡിൽ ഗൃഹ സന്ദർശനം, ഫീവർ സർവ്വേ, സൂപ്പർ ക്ലോറിനേഷൻ, കുടിവെള്ള പരിശോധന എന്നിവ നടത്തി 83 വീടുകൾ സന്ദർശിക്കുകയും 60 കിണറുകൾ ക്ലോറിനേഷൻ നടത്തുകയും ചെയ്തു. ഫീവർ സർവേയിൽ സമാന ലക്ഷണങ്ങളോടുകൂടി പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
പതിനേഴാം ഡിവിഷൻ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഫാത്തിമ.K, സുബീഷ് T.K, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരായ അപർണ, അജന്യ ആശാവർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ ക്ലോറിനേഷനും, ബോധവൽക്കരണ പ്രവർത്തനങ്ങളും നടന്നു വരുന്നു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും നഗരസഭ ചെയർപേഴ്സൺ എൻ.സാഹിറ അറിയിച്ചു.

Post a Comment

0 Comments