Ticker

6/recent/ticker-posts

കണ്ണൂരിൽ ഉറങ്ങിക്കിടന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: യുവതിക്കെതിരെ വീണ്ടും പോക്‌സോ


​തളിപ്പറമ്പ്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ 25-കാരിക്കെതിരെ പോലീസ് പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. സ്നേഹ മെർലിൻ എന്ന യുവതിക്കെതിരെയാണ് പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാസർകോട് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
​സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതുൾപ്പെടെ സമാനമായ നാല് കേസുകൾ ഇവർക്കെതിരെ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം തളിപ്പറമ്പിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സ്നേഹ മെർലിൻ അറസ്റ്റിലായിരുന്നു.
​അന്ന് സ്കൂളിൽ വെച്ച് അധ്യാപിക നടത്തിയ പരിശോധനയിലാണ് മുൻപത്തെ പീഡനവിവരം പുറത്തുവന്നത്. വിദ്യാർത്ഥിനിയുടെ ബാഗിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ട അധ്യാപിക വിവരം ഉടൻ തന്നെ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതും യുവതി അറസ്റ്റിലായതും. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ പോക്സോ കേസും യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Post a Comment

0 Comments