Ticker

6/recent/ticker-posts

കാപ്പാട് കാണാതായ വയോധികന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി


കൊയിലാണ്ടി: കാപ്പാട് നിന്ന് ഇന്നലെ മുതൽ കാണാതായ വയോധികനെ വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വികാസ് നഗർ ഊഴിക്കോൾ കുനി രാജൻ (73) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ മുതലായിരുന്നു രാജനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തിവരികയായിരുന്നു. ഇന്ന് രാവിലെ വീട്ടിൽ നിന്നും രാജൻ എഴുതിയതെന്ന് കരുതുന്ന ഒരു കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചു. കിണറ്റിൽ ചാടി ജീവനൊടുക്കുന്നു എന്ന രീതിയിലായിരുന്നു കുറിപ്പിലെ വിവരങ്ങൾ. ഇതേത്തുടർന്ന് വീട്ടുകാർ കിണറ്റിൽ പരിശോധന നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
വിവരമറിഞ്ഞ് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. 
 അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ എത്തുകയും കിണറിൽ നടത്തിയ തെരച്ചിലിൽ  മൃതദേഹം കണ്ടെത്തുകയും FRO ലതീഷ് എൻ എം കിണറിൽ ഇറങ്ങുകയും സേനാംഗങ്ങളുടെയും റെസ്ക്യൂ നെറ്റിന്റെയും സഹായത്തോടുകൂടി  കരക്കെത്തിക്കുകയും ചെയ്തു.
Sfro ഷിജി ഐ, fro മാരായ രതീഷ് കെ എൻ,ജിനീഷ്കുമാർ, ഇർഷാദ് ടി കെ,ഷാജു കെ,നവീൻ കുമാർ,ഹോംഗാർഡുമാരായ രാജേഷ് കെ പി,സുധീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: മാധവി.
മക്കൾ: റീജ, ജലേഷ്, രമേഷ്, ദിനേഷ്, പ്രിയേഷ്.
മരുമക്കൾ: ശ്രീജ, ബീന, ഷീബ, സുരേന്ദ്രൻ (പരേതൻ).

Post a Comment

0 Comments