Ticker

6/recent/ticker-posts

വെങ്ങളത്ത് വാടക വീട് കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പ്പന മൂന്ന് പേര്‍ പിടിയില്‍.

കൊയിലാണ്ടി: വെങ്ങളത്ത് വാടക വീട് കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പ്പന നടത്തിയ മൂന്ന് പേര്‍ പിടിയില്‍. ഇവരില്‍ നിന്നും വില്‍പ്പനയ്ക്കായി വെച്ച 18ഗ്രാം എം.ഡി.എം.എയും കഞ്ചാവം കണ്ടെടുത്തു. എലത്തൂര്‍ മാട്ടുവയലില്‍ ഉജ്ജ്വല്‍, ആദര്‍ശ്, അരുണ്‍ എന്നിവരാണ് പിടിയിലായത്.

പൊലീസും ഡന്‍സാഫും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി ഉദ്ധംദാസിന്റെ നേതൃത്വത്തില്‍ എസ്.ഐ വിനീത് വിജയന്‍, എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐമാരായ ഷാജി,, ചിത്രദാസ്, സി.പി.ഒ ഷിബിന്‍, സി.പി.ഒ അനൂപ്‌സെന്‍ എന്നിവരാണ് പ്രതികളെ വലയിലാക്കിയത്

Post a Comment

0 Comments