Ticker

6/recent/ticker-posts

വടകരയിൽ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികനായ വയോധികൻ മരിച്ചു സംഭവം ഡയാലിസിസ് കഴിഞ്ഞ് സ്വയം കാറോടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ


വടകര: വീരഞ്ചേരി റോഡിൽ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികന് ദാരുണാന്ത്യം. മാഹി പന്തക്കൽ സ്വദേശി സുരേന്ദ്രൻ (65) ആണ് മരിച്ചത്. വടകരയിലെ തണൽ ഡയാലിസിസ് സെന്ററിൽ നിന്നും ഡയാലിസിസ് കഴിഞ്ഞ് സ്വയം കാറോടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
തലശ്ശേരി ഭാഗത്തുനിന്നും വടകരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് റോഡരികിൽ നിർത്തിയ സമയത്താണ് സുരേന്ദ്രൻ ഓടിച്ചിരുന്ന കാർ ബസ്സിന്റെ വശത്തേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് റോഡിൽ  ഗതാഗത തടസ്സമുണ്ടായി. വടകര പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്നും മാറ്റിയ ശേഷമാണ് ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments