Ticker

6/recent/ticker-posts

വൻമുഖം കോടിക്കൽ എ എം യു പി സ്കൂൾ വിദ്യാരംഗംകലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ100പുസ്തകങ്ങൾ സമ്മാനിച്ചു



നന്തിബസാർ: വൻമുഖം കോടിക്കൽ എ എം യു പി സ്കൂൾ വിദ്യാരംഗംകലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ

 വിവിധക്ലബ്ബുകളുടെസഹകരണത്തോടെ നൂറു വർഷം പിന്നിടുന്ന വിദ്യാലയത്തിന്വിദ്യാർത്ഥികൾ 100 പുസ്തകങ്ങൾ സമ്മാനിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രേമചന്ദ്രൻ മാസ്റ്റർ പരിപാടി ഉദ്ഘാടനംചെയ്തു.കുത്തിവരയും കുഞ്ഞെഴു ത്തും എന്ന സർഗാത്മക പരിപോഷണ പദ്ധതി വാർഡ് മെമ്പർ കെ പി കരീം ഉദ്ഘാടനം ചെയ്തു. പി.ടി. സലിം അദ്ധ്യക്ഷനായി.സഹീറ ടീച്ചർ ഹിബ കെ കെ, പുസ്തക പരിചയം നടത്തി. സ്കൂൾ മാനേജർ പി ബഷീർ,ഷറഫുൽ ഇസ്ലാം കമ്മിറ്റി സെക്രട്ടറി മജീദ് മന്നത്ത്, പി ടി എ പ്രസിഡണ്ട് നസീർ മാസ്റ്റർ എഫ് എം, റഷീദ് കോളറാട്ടിൽ,പ്രധാനഅധ്യാപകൻ ഫൈസൽ എരണോത്ത്, പ്രസംഗിച്ചു.വിദ്യാരംഗംകലാസാഹിത്യവേദി കൺവീനർ ജകിഷ ടീച്ചർ സ്വാഗതംപറഞ്ഞു.മണിയൂർ അകം നാടകവേദിയുടെ ഗാന്ധി വിളക്ക് എന്ന നാടകം അരങ്ങേറി.


 

Post a Comment

0 Comments