Ticker

6/recent/ticker-posts

തിക്കോടി പഞ്ചായത്ത് ഭരണസമിതിയുടെ കടുത്ത അനാസ്ഥയ്ക്കും പരാജയത്തിനുമെതിരെ യുവജന മാർച്ച്

തിക്കോടി പഞ്ചായത്ത് ഭരണസമിതിക്കെതിരെ DYFI യുവജന മാർച്ച്‌ 
തിക്കോടി പഞ്ചായത്ത് ഭരണസമിതിയുടെ കടുത്ത അനാസ്ഥയ്ക്കും പരാജയത്തിനുമെതിരെ ശക്തമായ പ്രതിഷേധവുമായി DYFI തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന മാർച്ച് സംഘടിപ്പിച്ചു.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ വരുത്തിയ ഗുരുതരമായ വീഴ്ച, മാലിന്യനിർമ്മാർജ്ജന രംഗത്തെ ഭരണസമിതിയുടെ തികഞ്ഞ പരാജയം നെൽവയൽ നികത്തി പഞ്ചായത്ത്‌ കെട്ടിടം 
നിർമിക്കാനും അത് വഴി ലീഗ് നേതൃത്വത്തിനു അഴിമതി നടത്താനുള്ള സാഹചര്യമൊരുക്കുക എന്നിവയ്ക്കെതിരെയാണ് ജനവികാരമുണർത്തി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത് . 
, "മാലിന്യ നിർമാർജന പ്രവർത്തനം ശക്തമാക്കുക, തണ്ണീർത്തടങ്ങളും നെൽവയലുകളും നികത്തി കെട്ടിടം നിർമ്മിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സെക്രെട്ടറിയുടെ ശ്രെദ്ധയിൽ പെടുത്തി പരാതി നൽകി 
ആവശ്യങ്ങളിൽ അലസത കാണിച്ചാൽ പഞ്ചായത്ത്‌ ഭരണ സമിതിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ അറിയിച്ചു 
സമരത്തിൽ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ എൻ കെ റഈസ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്‌ അശ്വതി സ്വാഗതവും പി അനൂപ് (DYFI ജില്ലാ കമ്മിറ്റി അംഗം) ഉദ്ഘാടനവും നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എ കെ വൈശാഖ്, ബ്ലോക്ക് ട്രഷറർ ഒലീന,സിപിഐഎം പയ്യോളി ഏരിയ കമ്മിറ്റി അംഗം ബിജു കളത്തിൽ, സുകുമാരൻ, അബ്ദുൾ സമദ്,എൻ ടി നിഹാൽ,ബബീഷ് പുറക്കാട്, ബിജുരാജ് തുടങ്ങിയവർ സംസാരിച്ചു.
 

Post a Comment

0 Comments