തിരുവനന്തപുരം: വലിയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ പുതിയ യുഡിഎഫ് സർക്കാരിലെ കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. മുതിർന്ന നേതാക്കളും പുതുമുഖങ്ങളും ഒരുപോലെ ഇടംപിടിച്ച 13 അംഗ കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക അദ്ദേഹം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് കൈമാറി.
കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക:
വി.ഡി. സതീശൻ (മുഖ്യമന്ത്രി), രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, ബിന്ദു കൃഷ്ണ, എ.പി. അനിൽ കുമാർ, പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോൺ, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ് എന്നിവരാണ് ആദ്യഘട്ടത്തിൽ പൂർണ്ണ കാലാവധി മന്ത്രിമാരാവുക. ഐ.സി. ബാലകൃഷ്ണൻ, കെ.എ. തുളസി എന്നിവർ ടേം വ്യവസ്ഥയിലായിരിക്കും മന്ത്രിസ്ഥാനം അലങ്കരിക്കുക.
വകുപ്പുകളിൽ നാളെ തീരുമാനമാകും; പ്രമുഖർ ചടങ്ങിലെത്തും
വകുപ്പുകളെല്ലാം തീരുമാനിച്ചിട്ടുണ്ടെന്നും ഘടകകക്ഷികളുമായുള്ള ചർച്ചകൾ ഏകദേശം പൂർത്തിയായതായും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം നാളെ ഗവർണ്ണർക്ക് സമർപ്പിക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, രാജീവ് ചന്ദ്രശേഖർ, ബിനോയ് വിശ്വം എന്നിവരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.