Ticker

6/recent/ticker-posts

ചെറുവണ്ണൂരിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം


​ചെറുവണ്ണൂർ: ചെറുവണ്ണൂർ കക്കറ മുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പാലേരി സ്വദേശി സോന മരണപ്പെട്ട സംഭവത്തിൽ അസ്വഭാവികത.   സംഭവത്തിൽ സമഗ്രവും കൃത്യവുമായ പോലീസ് അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

 ആറുമാസം ഗർഭിണിയായിരുന്നിട്ടും സോനയെ എന്തുകൊണ്ട് കാറിന്റെ പിൻസീറ്റിൽ ഇരുത്തി എന്നതടക്കമുള്ള കാര്യങ്ങൾ  സംശയാസ്പദമായി ചൂണ്ടിക്കാണിക്കുന്നു.
​തീ പടർന്നത് പിൻഭാഗത്തുനിന്ന്: കാറിന്റെ പിൻഭാഗത്തുനിന്നാണ് തീ പടർന്നതെന്ന ഫോറൻസിക് സംഘത്തിന്റെ കണ്ടെത്തൽ ബന്ധുക്കളുടെ സംശയം വർദ്ധിപ്പിക്കുന്നു.
​ അപകടസമയത്ത് വലിയൊരു സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തിയിരുന്നു.  
​ അപകടത്തിൽപ്പെട്ടത് ഒരു പുതിയ കാറാണ്. അതിന്റെ വയറിങ്ങിനോ ഇന്ധന ടാങ്കിനോ യാതൊരുവിധ തകരാറുകളും ഉണ്ടായിരുന്നില്ലെന്നും ആണ് വിവരം
​സോനയുടെയും ഭർത്താവ് രജിൻലാലിന്റെയും വിവാഹം രജിസ്റ്റർ വിവാഹമായിരുന്നു. മൂന്ന് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും ഒന്നിച്ചത്. എന്നാൽ രജിൻലാൽ ഗൾഫിൽ പോയതിനുശേഷം മറ്റൊരാളുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചിരുന്നു.
​ഇതറിഞ്ഞ സോന മുൻപ് വടകര റെയിൽ പാളത്തിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്ന് പോലീസ് എത്തിയാണ് സോനയെ രക്ഷിച്ച് വീട്ടിലെത്തിച്ചത്. ഇതിന് പിന്നാലെ സോനയുടെ കുടുംബം രജിൻലാലിനെതിരെ പോലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
​കേസ് നിലനിൽക്കെ രജിൻലാൽ വീണ്ടും സോനയുമായി അടുപ്പത്തിലാവുകയും ഇയാളുടെ നിർബന്ധത്തിന് വഴങ്ങി സോന കേസ് പിൻവലിക്കുകയുമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ഇതിന് ശേഷമാണ് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തത്.  

Post a Comment

0 Comments