Ticker

6/recent/ticker-posts

കൂടരഞ്ഞി കൂമ്പാറയിൽ ശക്തമായ ഇടിമിന്നൽ; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്; മലയോര മേഖലയിൽ ജാഗ്രത



കോഴിക്കോട്: മലയോര മേഖലയെ നടുക്കി കൂടരഞ്ഞി കൂമ്പാറയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ഒരാൾ മരണപ്പെട്ടു. കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്‌സൺ (50) ആണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഞായറാഴ്ച വൈകുന്നേരത്തോടെ പ്രദേശത്ത് പെട്ടെന്നുണ്ടായ കനത്ത ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ കൂടരഞ്ഞി കൂമ്പാറ സ്വദേശികളായ മറ്റ് നാല് പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭ്യമാകുന്ന വിവരം.

Post a Comment

0 Comments