Ticker

6/recent/ticker-posts

ബൈക്ക് ലോറിക്കടിയിലേക്ക് ഇടിച്ച് കയറി അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട് ബൈക്ക് ലോറിക്കടിയിലേക്ക് ഇടിച്ച് കയറി അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതരം
പാലക്കാട്: പാലക്കാട് എരിമയൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

ബൈക്ക് യാത്രക്കാരായ സുഭാഷ് (19), രജീഷ് (21) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
ഒരു ബൈക്കിൽ മൂന്ന് പേരാണ് യാത്ര ചെയ്തിരുന്നത്. ഇതിൽ മൂന്നാമനായ സുഖിലിന് (18) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടം നടന്ന ഉടൻ തന്നെ രണ്ട് പേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള പോലീസ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Post a Comment

0 Comments