Ticker

6/recent/ticker-posts

അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില വർധിപ്പിച്ചു; ഡീസൽ വില 100 കടന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില വർധിപ്പിച്ച് എണ്ണക്കമ്പനികളുടെ ഇരുട്ടടി. പെട്രോളിനും ഡീസലിനുമാണ് ഇന്ന് വില വർധിപ്പിച്ചത്. ഇരു ഇന്ധനങ്ങൾക്കും ലിറ്ററിന് 90 പൈസ വീതമാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകൾ ഇന്ന് രാവിലെ മുതൽ പ്രാബല്യത്തിൽ വന്നു.

കഴിഞ്ഞ പതിനഞ്ചാം തീയതി പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വർധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്.
പ്രധാന നഗരങ്ങളിലെ പുതിയ നിരക്കുകൾ:
തിരുവനന്തപുരം: തലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 111 രൂപ 71 പൈസയായി ഉയർന്നു. ഇതോടെ ജില്ലയിൽ ഡീസൽ വില 100 രൂപയും കടന്നു.
കൊച്ചി: കൊച്ചിയിൽ പുതുക്കിയ നിരക്കനുസരിച്ച് പെട്രോൾ ലിറ്ററിന് 109 രൂപ 73 പൈസയായി. ഡീസൽ വില ലിറ്ററിന് 98 രൂപ 63 പൈസയിലുമെത്തി.

Post a Comment

0 Comments