തിരുവനന്തപുരം: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക തർക്കങ്ങൾക്ക് വഴിവെച്ച തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതി പൂർണ്ണമായി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വി.ഡി. സതീശൻ മന്ത്രിസഭയുടെ ഇന്നത്തെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾക്ക് അറുതിവരുത്താൻ തീരുമാനം പദ്ധതി പ്രഖ്യാപിച്ചതു മുതൽ വലിയൊരു വിഭാഗം ജനങ്ങൾ കടുത്ത പ്രതിസന്ധിയിലായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതി ഉപേക്ഷിച്ചതായി കൃത്യമായ പ്രഖ്യാപനം വരാത്തതിനാൽ നിരവധി വർഷങ്ങളായി തങ്ങളുടെ ഭൂമി വിൽക്കാനോ വാങ്ങാനോ പണയപ്പെടുത്താനോ സാധിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുകയായിരുന്നു. മക്കളുടെ വിവാഹത്തിന് പോലും ലോൺ എടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു സാധാരണക്കാർ. അതിനാലാണ് ഈ അടിയന്തര തീരുമാനം," - വി.ഡി. സതീശൻ പറഞ്ഞു.എടുത്ത കേസുകൾ പിൻവലിക്കും; മഞ്ഞക്കുറ്റികൾ നീക്കുംസിൽവർ ലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ കോടതികളിലും പോലീസ് സ്റ്റേഷനുകളിലും നിലനിൽക്കുന്ന കേസുകൾ, അവയുടെ സ്വഭാവമനുസരിച്ച് പിൻവലിക്കാനുള്ള ശുപാർശ കോടതികളിൽ സമർപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കൂടാതെ, പദ്ധതിയുടെ ഭാഗമായി ജനവാസ മേഖലകളിൽ ഉൾപ്പെടെ സ്ഥാപിച്ച വിവാദമായ 'മഞ്ഞക്കുറ്റികൾ' അടിയന്തരമായി നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് കർശന നിർദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.