തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് കൂവിയ സംഭവത്തിൽ കടുത്ത പ്രതികരണവുമായി നടിയും അവതാരകയുമായ റിനി ആൻ ജോർജ് രംഗത്ത്. ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരമാണ് താനെന്നാണ് റിനി ആൻ ജോർജ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ചടങ്ങിൽ തനിക്കെതിരെ ഉണ്ടായ പരസ്യമായ പ്രതിഷേധങ്ങൾക്ക് മറുപടിയെന്നോണമാണ് റിനിയുടെ ഈ വിവാദ പോസ്റ്റ്.
സൈബർ ഇടങ്ങളിൽ കനത്ത പ്രതിഷേധവുമായി കോൺഗ്രസ് അണികൾ
റിനി ആൻ ജോർജിന്റെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ അണികളിൽ നിന്നും അതിരൂക്ഷമായ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. റിനിയുടെ പോസ്റ്റിന് താഴെ കോൺഗ്രസ് പ്രവർത്തകർ കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്.
"ഇനിയിപ്പോ വി.ഡി. സതീശൻ നിന്നെ അനുകൂലിച്ചാലും ഞങ്ങൾ പ്രവർത്തകർക്കറിയാം നിനക്കെതിരെ എങ്ങനെ നടപടി എടുപ്പിക്കണമെന്ന്; നിയമപരമായും, രാഷ്ട്രീയപരമായും നേരിടും. സാക്ഷര കേരളത്തിന് അപമാനമാണ് നീ, വെറുമൊരു കൂതറയാണെന്ന് തെളിയിച്ചു..." - എന്നിങ്ങനെ നീളുന്നു പ്രവർത്തകരുടെ കമന്റുകൾ.
സത്യപ്രതിജ്ഞാ വേദിയിലെ കൂവലിലും ഒടുങ്ങാതെ, നട്ടിക്കെതിരെയുള്ള രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം തുടരുമെന്ന പ്രഖ്യാപനത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. വിഷയം വരും ദിവസങ്ങളിലും സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.
പോസ്റ്റിന്റെ പൂർണ്ണരൂപം
ഒരു പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങിൽ ഒരു പെൺകുട്ടിയെ വളഞ്ഞിട്ടു കൂവി വിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തിട്ടും രക്തം തിളയ്ക്കാത്ത പലർക്കും രേവന്ത് റെഡിയുമായി ഒരു ഫോട്ടോ എടുത്തു എന്ന് കണ്ടപ്പോൾ രക്തം തിളയ്ക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം. ഇങ്ങനെ തന്നെ ആയിരിക്കണം രാഷ്ട്രീയ പ്രവർത്തനം. മാതൃക രാഷ്ട്രീയപ്രവർത്തകർ... എന്നെ അവതാരം എന്ന് വിളിച്ചു കളിയാകുന്നവർക്കായി അതെ ഞാൻ അവതാരം തന്നെയാണ് ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം..
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.