വടകര : പൈതൃക പദ്ധതി എന്ന പേരില്‍ വടകര താഴെഅങ്ങാടി കോതിബസാറില്‍ തുടങ്ങിവെച്ച പ്രവര്‍ത്തികള്‍ നിര്‍ത്തിയതോടെ ജനങ്ങൾ ഏറെ ദുരിതത്തിലായെന്നും പ്രവൃത്തികള്‍ക്ക് വേഗം കൂട്ടി ഉടൻ പൂര്‍ത്തീകരിക്കണമെന്നും എസ്ഡിപിഐ വടകര മുനിസിപ്പല്‍ കമ്മിറ്റി പ്രസ്താവിച്ചു.
മാസങ്ങള്‍ക്ക് മുന്നെ ആരംഭിച്ച പൈതൃക പദ്ധതി നിലവില്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇത് പ്രദേശത്തെ കച്ചവടക്കാർക്കും നാട്ടുകാർക്കും വിദ്യാർഥികൾക്കും ദുരിതം മാത്രമാണ് സമ്മാനിച്ചത്.
കോതി ബസാറിലെ മനാര്‍ മുക്ക് മുതല്‍ തണല്‍ വരെയുള്ള ഭാഗങ്ങളിലാണ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തികള്‍ ആരംഭിച്ചത്. വലിയ രീതിയിൽ കൊട്ടിഘോഷിച്ച് പ്രവർത്തി ഉദ്ഘാടനം നടത്തിയെങ്കിലും പിന്നീട് നിശ്ചലമായത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനോ പ്രവര്‍ത്തികള്‍ ആരംഭിച്ചത് എന്ന്സംശയിച്ചു പോകുകയാണെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
റോഡിന്റെ സൈഡിലായി ഡ്രൈനേജ് കം ഫുട്പാത്ത് നിര്‍മ്മാണമാണ് ആദ്യഘട്ടം ചെയ്ത് തുടങ്ങിയത്. ഇതിനായി റോഡ് കുഴിച്ച് മണ്ണ് മാറ്റിയിടുകയും ചെയ്തു. എന്നാല്‍, ഇത് മൂലം പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളിലേക്ക് പൊടിപടലം കയറി സ്ഥാപനങ്ങള്‍ അടച്ചിടേണ്ട അവസ്ഥയായി മാറിയിരുന്നു. ദിവസേന നൂറുകണക്കിന് ഡയാലിസ് പേഷ്യന്റുമായി യാത്ര ചെയ്യുന്ന വാഹനങ്ങളടക്കം ആയിരക്കണക്കിന് സ്‌കൂള്‍-മദ്രസ വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യുന്ന വഴിയാണ് നിലവില്‍ അപകടം വിളിച്ചുവരുത്തും വിധം പൊട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്.
ഒന്നരക്കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. ഈ ഫണ്ട് നിലനില്‍ക്കെ തന്നെ ഏറ്റെടുത്ത കമ്പനി ദിവസവും രണ്ടോ, മൂന്നോ ജോലിക്കാരെ വച്ചാണ് പ്രവൃത്തിയുടെ വര്‍ക്ക് നടത്തിയിരുന്നത്. ദിവസേന പത്തോ, ഇരുപതോ അതിലധികമോ ജോലിക്കാരെ വച്ച് ചെയ്യേണ്ട പ്രവത്തിയാണ് വളരെ നിസാരവത്കരിച്ച് അധികൃതര്‍ ഇഴഞ്ഞ് നീക്കിയത്. ഈ പ്രവലൃത്തികളടക്കം ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഹൈവേ വികസനത്തിന്റെ പേരില്‍ വടകരയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം അവസാനിക്കാതെ നില്‍ക്കുകയാണ്. അതിനിടയിലാണ് റോഡ് വികസനമെന്നതിന്റെ പേരില്‍ താഴെഅങ്ങാടിയിലെ ജനങ്ങള്‍ വീണ്ടും ദുരിതം പേറുന്നത്.
വികസനമെന്നത് ജനങ്ങളുടെ അവകശമാണ്, എന്നാല്‍ അതൊരു ശാപമായി മാറുന്ന, മാറ്റുന്ന അധികൃതരുടെ അലംഭാവത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും കമ്മിറ്റി മുന്നിറിയിപ്പ് നല്‍കി. യോഗത്തില്‍ എസ്ഡിപിഐ വടകര മുനസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ റഹീം എം അധ്യക്ഷത വഹിച്ച പരിപാടിയില്‍ സിക്രട്ടറി ഷഫീക്ക് പുത്തൂര്‍, സമദ് മാക്കൂല്‍, മുസ്തഫ അറക്കിലാട്, അഷ്‌കര്‍ എം.വി, സലീം പി.പി, ഹാരിസ് സി.എ, ഷാജഹാന്‍ പിവി, നിസ്താര്‍ സി.എ എന്നിവര്‍ സംസാരിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.