Ticker

6/recent/ticker-posts

ഫർണീച്ചർ സംരംഭകർക്ക് പരിശീലനം നൽകി



കോഴിക്കോട് : ജില്ല വ്യവസായ കേന്ദ്രത്തിൽ ഫുമ്മ (ഫർണീച്ചർ മാനുഫാക്‌ചേർസ് ആൻ്റ് മർച്ചൻ്റ് വെൽഫയർ അസോസിയേഷൻ കോഴിക്കോട് സിറ്റി ഏരിയ കമ്മിറ്റി അംഗങ്ങളായ സംരംഭകർക്ക് സംഘടിപ്പിച്ച ശിൽപശാല ജില്ല വ്യവസായ കേന്ദ്രം മാനേജർ നിധിൻ പി ഉദ്ഘാടനം ചെയ്യുന്നു. ഐ ഒ വിപിൻ ദാസ് പരിശീലനം നൽകി. സിറ്റി ഏരിയ പ്രസിഡൻറ് സലീം ഡെക്കോറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിനീഷ് വി സ്വാഗതവും ട്രഷറർ അബ്‌ദുൽ അസീസ് പിപി നന്ദിയും പറഞ്ഞു



ഫുമ്മ ജില്ല വൈസ് പ്രസിഡൻ്റ് ബിജു കുന്നത്ത്, ജനൽ സെക്രട്ടറി സുമുഖൻ വേണു, സെക്രട്ടറി മുസ്തഫ കൊമ്മേരി, രക്ഷാധികാരി ബാബുരാജ്, ഫൈസൽ പിപി, വിജയകുമാർ ടി എം, സത്യപാലൻ, വിശ്വജിത്ത്, പി ചന്ദ്രൻ , ഷഹീദ് സുൽഫി, ഷാഹുൽ ഹമീദ്, അനിൽകുമാർ, വി ജയനന്ദൻ , എം കെ മോഹനൻ, കെ പി രാധാകൃഷ്ണൻ, കോഹിനൂർ സലിം , എ സമദ്, അബ്ദുല്ലത്തീഫ് , ആലിക്കോയ തുടങ്ങിയവർ സംബന്ധിച്ചു


 

Post a Comment

0 Comments