Ticker

6/recent/ticker-posts

കാൽനടയാത്രികർക്കുമേൽ കാർ ഇടിച്ചുകയറി രണ്ട് മരണം


കണ്ണൂർ: കണ്ണൂർ കണ്ണവത്ത് നിയന്ത്രണം വിട്ട കാർ കാൽനടയാത്രികർക്കുമേൽ ഇടിച്ചുകയറി രണ്ട് പേർക്ക് ദാരുണാന്ത്യം. കണ്ണവം പോലീസ് സ്റ്റേഷന് മുന്നിൽ ടയർ പvalidateഞ്ചർ നന്നാക്കുന്ന കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശിയും സിനിമാ നടനുമായ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്.
 
പേരാവൂർ ഭാഗത്തുനിന്ന് കണ്ണവം ഭാഗത്തേക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സജീഷിനെയും ഇസ്മായിലിനെയും കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ ഇരുവരെയും ഇടിച്ച ശേഷം പോലീസ് അവിടെ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറയുടെ തൂണിലിടിച്ചാണ് നിന്നത്. അപകടത്തിന്റെ ആഘാതത്തിൽ സജീഷും ഇസ്മായിലും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു.
മരിച്ച ഇസ്മായിൽ സിനിമാ താരം
അപകടത്തിൽ മരിച്ച കണ്ണവം സ്വദേശി ഇസ്മായിൽ കലാസാംസ്കാരിക രംഗത്ത് സജീവമായിരുന്നു. വിനയൻ സംവിധാനം ചെയ്ത 'അത്ഭുത ദ്വീപ്' ഉൾപ്പെടെ നിരവധി മലയാള സിനിമകളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
മരിച്ച സജീഷിന്റെ ഭാര്യ പ്രസീതയാണ്. വിദ്യാർത്ഥികളായ അനു സജീഷ്, ആരോമൽ എന്നിവർ മക്കളാണ്. അപകടത്തെക്കുറിച്ച് കണ്ണവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments