കൂരാച്ചുണ്ട്: മാങ്ങ പറിക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. കൂരാച്ചുണ്ട് വട്ടച്ചിറ പിണക്കാട്ട് വീട്ടിൽ ബിജോ ജോർജ് (50) ആണ് മരണപ്പെട്ടത് വൈകുന്നേരം നാല് മണിയോടെയായിരുന്നു ദാരുണമായ സംഭവം.
വട്ടച്ചിറയിലുള്ള തൊട്ടടുത്ത ബന്ധുവീട്ടിൽ വെച്ച് മാങ്ങ പറിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഇലക്ട്രിക് ലൈനിൽ തട്ടുകയായിരുന്നു. അപകടം സംഭവിച്ച ഉടനെ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, സ്ഥിതി ഗുരുതരമായതിനാൽ തുടർന്ന് പേരാമ്പ്രയിലെ ആശുപത്രിയിലേക്ക്എത്തിക്കുകയായിരുന്നു . എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.
ജോർജിന്റെയും അന്നമ്മയുടെയും മകനാണ്. സിസിലി ആണ് ഭാര്യ. ഇവാൻസ്, ഇവ്‌ലിൻ എന്നിവർ മക്കളാണ്.
മൃതദേഹം പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.