Ticker

6/recent/ticker-posts

കുറ്റ്യാടിയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന


കുറ്റ്യാടി: ഡങ്കിപനി ,മഞ്ഞപിത്തം, വയറിളക്കം, ഭക്ഷ്യവിഷബാധ എന്നിവ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കുറ്റ്യാടി, നീലേച്ച് കുന്ന്, നരി കൂട്ടുംചാൽ ഭാഗത്ത് മിന്നൽ പരിശോധന നടത്തി. കുറ്റ്യാടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്ര വൈസർ പ്രമീള എ.ടിയുടെയും, കായ കൊടി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിൽ ആണ് വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയത്.രണ്ടു സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും, ഒരു സ്ഥാപനത്തിന് നോട്ടീസ് നൽകുകയും ചെയ്തു. പുകവലി നിരോധിത മേഖല ബോർഡുകൾ പ്രദർശിപ്പിക്കാത്ത രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 400 രൂപ വീതം പിഴ ഈടാക്കി.കുറ്റ്യാടി ഹെൽത്ത് ഇൻസ്പെക്ടർ ഗായത്രി ദേവി, കായക്കൊടി ഹെൽത്ത് ഇൻസ്പെക്ടർ ഷിൻ്റുവിൻ്റെയും നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത്.പി .ബി, അർജുൻ, സുധീർ, ഷിജില, വിഷ്ണു എന്നിവർ പരിശോദനയിൽ പങ്കെടുത്തു.
വരും ദിവസങ്ങളിൽ കുറ്റ്യാടി, കായക്കൊടി, കുന്നുമ്മൽ മേഖലയിൽ ഇത്തരത്തിലുള്ള മിന്നൽ പരിശോദന ഉണ്ടായിരിക്കുമെന്ന് ഹെൽത്ത് സൂപ്ര വൈസർ അറിയിച്ചു
 

Post a Comment

0 Comments