Ticker

6/recent/ticker-posts

വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെതിരെ ആശങ്ക പ്രകടിപ്പിച്ച് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ

തിരുവനന്തപുരം: പുതിയ വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ ആശങ്ക പ്രകടിപ്പിച്ച് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ രംഗത്ത്. ചടങ്ങുമായി ബന്ധപ്പെട്ട് രാജ്ഭവന്റെ ഭാഗത്തുനിന്നുണ്ടായ പല നിർദ്ദേശങ്ങളും തിരുത്താൻ കാണിച്ച അതേ ഇടപെടൽ വന്ദേമാതരം മുഴുവനായി ചൊല്ലിയ വിഷയത്തിലും ഉണ്ടാകണമായിരുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിലെ ഇത്തരം നടപടികളിൽ തന്റെ വിയോജിപ്പും ആശങ്കയും രേഖപ്പെടുത്തിക്കൊണ്ടാണ് മുഹമ്മദ് റിയാസ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരിക്കുന്നത്. പുതിയ സർക്കാരിന്റെ ഔദ്യോഗിക ചടങ്ങിലെ ഈ രീതിക്കെതിരെ പ്രതിപക്ഷ നിരയിൽ നിന്നുള്ള ആദ്യ പ്രതികരണങ്ങളിൽ ഒന്നാണിത്

പോസ്‌റ്റ് ഇങ്ങനെ

കേരളത്തിന്റെ മുഖ്യമന്ത്രിയായി ശ്രീ വി.ഡി. സതീശനും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതില്‍ അഭിനന്ദനങ്ങള്‍. സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായും ആലപിച്ചതുമായി ബന്ധപ്പെട്ട് ആശങ്ക രേഖപ്പെടുത്തുകയാണ്. ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ഈരടികളാണ് . വന്ദേമാതരത്തിലെ തുടര്‍ന്ന് വരുന്ന ചില ഭാഗങ്ങള്‍ ചരിത്രപരമായി വിവാദങ്ങള്‍ക്ക് ഇടയാക്കിയതും ആശങ്ക ഉയര്‍ത്തിയതുമാണ്



Post a Comment

0 Comments