Ticker

6/recent/ticker-posts

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്


​കോഴിക്കോട്: തുടർച്ചയായ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,16,960 രൂപയായും ഒരു ഗ്രാം സ്വർണത്തിന്റെ വില 14,620 രൂപയായും താഴ്ന്നു.
​കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ വൻ മുന്നേറ്റമാണ് സ്വർണവില കാഴ്ചവെച്ചിരുന്നത്. ഇന്നലെ മാത്രം പവന് 360 രൂപ വർധിച്ച് 1,17,280 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ഒരു ഗ്രാമിന് 14,660 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്. ഇതിന് മുൻപ് ബുധനാഴ്ചയാകട്ടെ, വിപണിയിൽ രണ്ടുതവണയായി പവന് 1,760 രൂപയുടെ വൻ വർധനവും രേഖപ്പെടുത്തിയിരുന്നു. ഈ കുതിപ്പിനാണ് ഇന്ന് നേരിയ ശമനമുണ്ടായിരിക്കുന്നത്.

Post a Comment

0 Comments