നന്തി ബസാർ: ആയിരങ്ങൾ വഴിയാധാരമാകുമായിരുന്ന പിണറായി സർക്കാറിന്റെ ദുരന്ത പദ്ധതി അറബിക്കടലിലെറിഞ്ഞ യു ഡി എഫ് സർക്കാറിന്റെ തീരുമാനത്തിൽ ജില്ലയിലെ രണ്ടാമത്തെ സമര കേന്ദ്രമായിരുന്ന നാരങ്ങോളി കുളത്തെ അബാലവൃദ്ധ ജനങ്ങൾ ആഹ്ലാദ തിമർപ്പിൽ സമരനായകനായ ടി ടി ഇസ്മയിലിനെ ആനയിച്ചു കൊണ്ട് പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ ടി.കെ. നാസർ, ബ്ലോക്ക് മെമ്പർ പി.കെ.മുഹമ്മദലി, വാർഡ് മെമ്പർമാരായ അനസ് ആയ ടത്തിൽ, സവിത രാമൻ വീട്ടിൽ, സജ്നപിരിശത്തിൽ,എ.വി.ഉസ്നഎന്നിവരുംവി.പി.ഇബ്രാഹിം കുട്ടി, സി.കെ.അബുബക്കർ പവിത്രൻ കുളങ്ങര സംസാരിച്ചു. മുഖ്യസമര നായകൻ ടി.ടി.ഇസ്മയിൽ കെ.റെയിൽ സമരം ആദ്യമായി തുടങ്ങിയപ്പോൾആശങ്കയായിരുന്നു,ആയിരങ്ങൾവഴിയോരങ്ങളാവുമായിരുന്ന ദുരന്തം യുഡിഎഫ് സർക്കാർഅറബിക്കടലിലെറിഞ്ഞതിൽഅതീവസന്തോഷമാണുള്ളതെന്ന്ടി.ടി.ഇസ്മയിൽതന്റെമറുമൊഴിയിൽ വ്യക്തമാക്കി. സി.എ.റഹ്മാൻ നന്ദി പറഞ്ഞു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.