Ticker

6/recent/ticker-posts

തൊട്ടതിനും പിടിച്ചതിനും ലീഗിനെ കുറ്റപ്പെടുത്തുന്നത് നല്ല ഉദ്ദേശത്തോടെയല്ല'; വെള്ളാപ്പള്ളിക്കെതിരെ കെ.സി. വേണുഗോപാൽ


കൊച്ചി: മുസ്ലിം ലീഗിനെതിരെ കടുത്ത വിമർശനമുന്നയിച്ച എസ്.എൻ.ഡി.പി യോഗം മുഖപത്രം 'യോഗനാദ'ത്തിന്റെ എഡിറ്റോറിയലിനെതിരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇത്തരം വിഷം ചീറ്റുന്ന പ്രസ്താവനകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും തൊട്ടതിനും പിടിച്ചതിനുമെല്ലാം മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്നും അദ്ദേഹം പറഞ്ഞു. വർഗീയത പടർത്തുന്നവർക്കുള്ള മണ്ണല്ല കേരളമെന്ന് വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്നും കെ.സി. വേണുഗോപാൽ ഓർമ്മിപ്പിച്ചു.
'നാളെ വരുന്നത് യുഡിഎഫിന്റെ ഏറ്റവും മികച്ച ടീം'
വളരെ പ്രഗത്ഭരായ മന്ത്രിമാരായിരിക്കും പുതിയ മന്ത്രിസഭയിൽ വരികയെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. യു.ഡി.എഫിന്റെ ഏറ്റവും മികച്ചൊരു ടീം തന്നെയാണ് നാളെ സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കുമെന്നും അതിൽ ആർക്കും യാതൊരുവിധ ആശങ്കയും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments