Ticker

6/recent/ticker-posts

യുഡിഎഫ് അധികാരത്തിൽ എത്തും മുൻപേ ലീഗ് ഭരണം തുടങ്ങി'; കടുത്ത വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ


​കൊല്ലം: യു.ഡി.എഫ് ഔദ്യോഗികമായി അധികാരത്തിലേറുന്നതിന് മുൻപ് തന്നെ മുസ്ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷങ്ങളാണ് കാണുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ 'യോഗനാദ'ത്തിന്റെ പുതിയ ലക്കത്തിലെ എഡിറ്റോറിയലിലൂടെയാണ് മുസ്ലിം ലീഗിനെതിരെ അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.
​'ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണം'
​'മലബാർ കലാപവും മാറാടും മറക്കില്ലെന്ന്' എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിൽ മുസ്ലിം ലീഗിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വെള്ളാപ്പള്ളി നടേശൻ ഉന്നയിക്കുന്നത്. ഭരണ സ്വാധീനം ഉപയോഗിച്ച് മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന കെ.എം. ഷാജിക്കെതിരെയും അദ്ദേഹം എഡിറ്റോറിയലിൽ പരിഹാസം ഉന്നയിച്ചു. കെ.എം. ഷാജിയെ മന്ത്രിയാക്കിയാൽ സംസ്ഥാനത്ത് മതസൗഹാർദം പൂത്തുലയുമെന്നാണ് ലീഗ് കരുതുന്നതെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു.
​ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്ന് ആരോപണം
​യു.ഡി.എഫിന് ഭരണം ഉറപ്പായ പശ്ചാത്തലത്തിൽ മുസ്ലിം ലീഗ് കടുത്ത ഹിന്ദു വിരുദ്ധ നിലപാടുകളിലേക്ക് മാറിയതായി ലേഖനം കുറ്റപ്പെടുത്തുന്നു. ലീഗിന്റെ ഇത്തരം വർഗീയ നിലപാടുകളെയും തെറ്റായ നയങ്ങളെയും എതിർക്കുന്നവരെയെല്ലാം മുസ്‌ലിം വിരുദ്ധരായി ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നത്. ലീഗിന്റെ ഇത്തരം തെറ്റായ നടപടികളെ ചോദ്യം ചെയ്തതിന്റെ പേരിലാണ് തന്നെ തെരുവിൽ അധിക്ഷേപിച്ചതെന്നും വെള്ളാപ്പള്ളി നടേശൻ എഡിറ്റോറിയലിൽ വ്യക്തമാക്കുന്നുണ്ട്.

Post a Comment

0 Comments