Ticker

6/recent/ticker-posts

വടക്കൻ കേരളത്തിൽ മെയ് 25 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; കെ.എസ്.ഇ.ബി ജാഗ്രതാ നിർദ്ദേശം


കോഴിക്കോട്: പവർഗ്രിഡ് കോർപ്പറേഷൻ്റെ സബ്സ്റ്റേഷനിലെ പ്രധാന ട്രാൻസ്ഫോർമർ തകരാറിലായതിനെ തുടർന്ന് വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ മെയ് 25 വരെ ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി.എൽ (KSEBL) അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരിക.
തകരാറിന് കാരണം:
കോഴിക്കോട്ടെ 400 കെ.വി. സബ്സ്റ്റേഷനിലെ മൂന്നാം നമ്പർ 500 എം.വി.എ. ട്രാൻസ്ഫോർമറിൻ്റെ 220 കെ.വി. ബുഷിംഗിലാണ് തകരാർ സംഭവിച്ചിരിക്കുന്നത്.
അറ്റകുറ്റപ്പണി ഒരാഴ്ച നീളും:
നിലവിലുള്ള തകരാർ പൂർണ്ണമായി പരിഹരിക്കാൻ ഒരാഴ്‌ചയോളം സമയം വേണ്ടിവരുമെന്നാണ് പവർഗ്രിഡ് കോർപ്പറേഷൻ അധികൃതർ അറിയിച്ചിട്ടുള്ളത്. അതുവരെ ഈ ജില്ലകളിലെ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.

Post a Comment

0 Comments