Ticker

6/recent/ticker-posts

വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം പയ്യോളി ഉൾക്കടലിൽ നിന്നും കണ്ടെത്തി

 

കോഴിക്കോട്: പയ്യോളി കടപ്പുറത്തിന് പടിഞ്ഞാറ് ഉൾക്കടലിൽ വള്ളം മറിഞ്ഞ് കാണാതായ തമിഴ്‌നാട് സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പള്ളം അണ്ണാ നഗർ സ്വദേശി റിയാഷ് അനിമോൻ ജറോം (26) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച (മാർച്ച് 5) ഉണ്ടായ അപകടത്തിന് പിന്നാലെ നടത്തിയ വിപുലമായ തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

  ഈ മാസം മൂന്നിന് ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്നും 'ജീസസ് ഓഫ് ഗിഫ്റ്റ്' എന്ന ഫൈബർ വള്ളത്തിൽ കണ്ണൂർ അഴീക്കലിലേക്ക് പോവുകയായിരുന്നു നാലംഗ സംഘം.

  പയ്യോളി ആവിക്കലിൽ നിന്നും ഏകദേശം 28 കിലോമീറ്റർ പടിഞ്ഞാറ് ഉൾക്കടലിൽ വെച്ച് വള്ളം ശക്തമായ കടൽച്ചുഴലിയിൽ പെട്ട് മറിയുകയായിരുന്നു.

 അപകടസമയത്ത് കടലിലേക്ക് തെറിച്ചു വീണ കുമാർ, റോസ്ലിൻ, ജിപ്‌സൺ എന്നിവരെ മറ്റൊരു ഫൈബർ വള്ളം രക്ഷപ്പെടുത്തി. എന്നാൽ റിയാഷിനെ കണ്ടെത്താനായില്ല.

തുടർന്നുള്ള ദിവസങ്ങളിൽ ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള വിവിധ ഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികൾ സംയുക്തമായി കടലിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. ഞായറാഴ്ച രാവിലെ 10.30-ഓടെ പയ്യോളിയിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തി തീരത്തെത്തിച്ചത്.

Post a Comment

0 Comments