Ticker

6/recent/ticker-posts

പയ്യോളി സ്കൂട്ടർ അപകടം: മരണപ്പെട്ടത് പയ്യോളി ബീച്ച് സ്വദേശിയായ വിദ്യാർത്ഥി





പയ്യോളി: സ്കൂട്ടറിന്റെ ടയർ പൊട്ടിപുറകിൽ നിന്നും തെറിച്ചു വീണ് മരണപ്പെട്ടത് പയ്യോളി സ്വദേശിയായ വിദ്യാർത്ഥി. പയ്യോളി ബീച്ച് റോഡിലെ ഇരുമ്പെടുത്ത് ചാലിൽ ഹനീഫയുടെ മകൻ മുഹമ്മദ് ബിലാൽ (16) ആണ് മരണപ്പെട്ടത്. ബൈക്കിനു പുറകിൽ സഞ്ചരിക്കവേ ടയർ പൊട്ടി തെറിച്ചു വീഴുകയായിരുന്നു

 തച്ചൻകുന്ന് അട്ടക്കുണ്ടിന് സമീപം ഞായറാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം സംഭവിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു 
 തച്ചൻകുന്ന് പറമ്പിൽ ക്ഷേത്രത്തിന് സമീപത്തെ ഇറക്കത്തിൽ വെച്ച് സ്കൂട്ടറിന്റെ പിൻഭാഗത്തെ ടയർ പെട്ടെന്ന് പൊട്ടി നിയന്ത്രണം വിടുകയായിരുന്നു.ബിലാൽ കാപ്പാട് ഇലാഹിയ കോളേജിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് .
മാതാവ് : റംല
സഹോദരങ്ങൾ: ഷുഹൈബ,സല്‍മ
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Post a Comment

0 Comments