ജലീൽ പയ്യോളി
തിക്കോടി :മരണത്തിനു മണിക്കൂറുകൾക്കു മുമ്പ് യുഡിഎഫിന്റെ യോഗത്തിൽ പങ്കെടുത്ത് നോമ്പ് തുറക്കാൻ വീട്ടിലേക്ക് മടങ്ങിയപ്പോൾ ആരും പ്രതീക്ഷിച്ചില്ല ഇത് അന്ത്യ യാത്രയാകുമെന്ന്. ശനിയാഴ്ച നേരം പുലർന്നത് ഹാശിം തങ്ങളുടെ മരണവാർത്തയോടെ ആയിരുന്നു
നാടിൻ്റ നാനാഭാഗത്ത് നിന്നും തിക്കോടിയങ്ങാടിയിലെ ഹഫ്സാന മൻസിൽ ആളുകൾ ഒഴുകിയെത്തി.
നാട്ടുകാരും പാർട്ടി പ്രവർത്തകരും മരണവാർത്ത ഞെട്ടലോടെയാണ് കേട്ടത്. മുസ്ലിം ലീഗിൻ്റ കരുത്തനായ പ്രവർത്തകനും പ്രവാസി ലീഗിൻ്റ ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനവും വഹിച്ചു.
നേതൃത്വത്തിന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തുചേർന്ന നേതാവായിരുന്നു ഹാഷിം കോയ തങ്ങൾ. ചെറിയവരെന്നോ വലിയ വരെന്നോ വ്യത്യാസം ഇല്ലാതെ നിറപുഞ്ചിരിയിൽ എല്ലാവരുമായും ആഴത്തിൽ സൗഹൃദം വെച്ചുപുലർത്തിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം .
തിക്കോടിയിലെയും പരിസരപ്രദേശങ്ങളിലെയും എന്ത് പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ നേരമോ കാലമോ ഇല്ലാതെ ഇറങ്ങിപ്പുറപ്പെടുന്ന സ്വഭാവമായിരുന്നുഅദ്ദേഹത്തിന്. ജീവിതം
പൊതുപ്രവർത്തനത്തിനായി മാറ്റിവെച്ച് സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിരുന്നു.
നിര്യാണത്തിൽ അനുശോചിച്ചു.
പയ്യോളി:തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷനൽ. ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിലെ സജീവ അംഗവും , പ്രദേശത്തെ പൊതുപ്രവർത്തകനുമായ ഹാഷിം കോയ തങ്ങളുടെ നിര്യാണത്തിൽ സ്കൂൾ സ്റ്റാഫ് കൗൺസിൽ, പി.ടി.എ. സംയുക്ത യോഗം അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ പി.ടി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബാബു നല്ലോളി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചർ സ്വാഗതം പറഞ്ഞു. രാജീവൻ മാസ്റ്റർ, വിജീഷ് മാസ്റ്റർ, സുബീന ടീച്ചർ, രഞ്ജിത്ത് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.വിബിന ടീച്ചർ നന്ദി പറഞ്ഞു.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.