കോഴിക്കോട്: വെറും ഒരു രൂപയ്ക്ക് ഷൂ നൽകാമെന്ന കടയുടമയുടെ വാഗ്ദാനത്തെത്തുടർന്ന് കോഴിക്കോട് മാനാഞ്ചിറയിൽ വൻ തിരക്കും സംഘർഷവും. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് 'ട്രെൻഡ് ഫാക്ടറി' എന്ന കടയുടെ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കട വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി ആദ്യമെത്തുന്ന 100 പേർക്ക് ഒരു രൂപയ്ക്ക് ഷൂ നൽകുമെന്നായിരുന്നു ഒരാഴ്ച മുൻപ് നൽകിയ പരസ്യം.
ഞായറാഴ്ച പുലർച്ചെ മുതൽ കൗമാരക്കാർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ഒരു രൂപയുടെ നോട്ടുകളുമായി കടയ്ക്ക് മുന്നിൽ തടിച്ചുകൂടി.
സംഘർഷം:
രാവിലെ 10 മണിക്ക് നൽകുമെന്ന് പറഞ്ഞിരുന്ന ഓഫർ, പുലർച്ചെ എത്തിയവർക്ക് നൽകി അവസാനിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ഇതോടെ അവിടെ തടിച്ചുകൂടിയവർ ബഹളം വെക്കുകയായിരുന്നു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.