Ticker

6/recent/ticker-posts

പയ്യോളിയിൽ സ്കൂട്ടർ അപകടം വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്



പയ്യോളി: സ്കൂട്ടറിന്റെ ടയർ പൊട്ടിയുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. തച്ചൻകുന്ന് അട്ടക്കുണ്ടിന് സമീപം ഞായറാഴ്ച രാവിലെ 6.30-ഓടെയാണ് അപകടം സംഭവിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു 
 തച്ചൻകുന്ന് പറമ്പിൽ ക്ഷേത്രത്തിന് സമീപത്തെ ഇറക്കത്തിൽ വെച്ച് സ്കൂട്ടറിന്റെ പിൻഭാഗത്തെ ടയർ പെട്ടെന്ന് പൊട്ടി നിയന്ത്രണം വിടുകയായിരുന്നു.
 പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥി വഴിമധ്യേ മരണപ്പെട്ടു. പരിക്കേറ്റ മറ്റ് മൂന്ന് പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

Post a Comment

0 Comments