Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ പ്ലാസ്റ്റിക് കമ്പനിക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം, ട്രാൻസ്ഫോമറും കത്തിയമർന്നു

കൊയിലാണ്ടി: മന്ദംകാവ് പ്ലാസ്റ്റിക് പുനരുപയോഗ കമ്പനിയിൽ ഞായറാഴ്ച ഉച്ചയോടെ വൻ തീപിടുത്തം. ആക്രി സാധനങ്ങളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും സൂക്ഷിച്ചിരുന്ന കമ്പനിയുടെ ഒരു ഭാഗം പൂർണ്ണമായും കത്തിനശിച്ചു. ഏകദേശം 25 ലക്ഷം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
ഞായറാഴ്ച അവധി ദിവസമായതിനാൽ കമ്പനിയിൽ പ്രവൃത്തി നടന്നിരുന്നില്ലെങ്കിലും ചില തൊഴിലാളികൾ അകത്തുണ്ടായിരുന്നു. പെട്ടെന്നുണ്ടായ തീപിടുത്തത്തിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കത്തിയതോടെ കിലോമീറ്ററുകളോളം ദൂരത്തിൽ കറുത്ത പുകയും ദുർഗന്ധവും പടർന്നു.
നാശനഷ്ടങ്ങൾ: കമ്പനിക്ക് തൊട്ടടുത്തായിരുന്ന വൈദ്യുത ട്രാൻസ്ഫോമറിലേക്കും തീ പടർന്നതോടെ അത് പൂർണ്ണമായും നശിച്ചു. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന വിഷപ്പുക രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തി.
സ്റ്റേഷൻ ഓഫീസർ ബിജു വി.കെയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ സജിൻ എസ് 
ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ജിനീഷ് കുമാർ, സുകേഷ് കെ ബി, ലിനീഷ് എം,രജീഷ് വി പി,സുജിത്ത് എസ് പി, ഹോംഗാർഡ് മാരായ ഷൈജു, ഓംപ്രകാശ് എന്നിവർ തീണക്കുന്നതിൽ ഏർപ്പെട്ടു

Post a Comment

0 Comments