മനാമ/ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമാകുന്നു. ബഹ്‌റൈനിലെ അമേരിക്കൻ നാവിക ആസ്ഥാനത്തിനു നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 21 യുഎസ് സൈനികർ കൊല്ലപ്പെട്ടതായി 'ടെഹ്‌റാൻ ടൈംസ്' റിപ്പോർട്ട് ചെയ്തു. മനാമയിലെ ജുഫൈറയിലുള്ള യുഎസ് നേവിയുടെ അഞ്ചാം ഫ്ലീറ്റിനെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ഈ പ്രത്യാക്രമണം. അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാൻ നാവിക ആസ്ഥാനം തകർത്തത്.
തുടർച്ചയായ ആക്രമണങ്ങൾ: നേരത്തെ കുവൈത്തിലെ യുഎസ് സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബഹ്‌റൈനിലും ശക്തമായ ആക്രമണം ഉണ്ടായത്. ഇറാനുനേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നടപടികൾക്ക് മറുപടിയായാണ് ഗൾഫ് മേഖലയിലെ യുഎസ് കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യമിടുന്നത്.
.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.