Ticker

6/recent/ticker-posts

ദേശീയപാതയിൽ വാഹനത്തിൽ നിന്നും ഓയിൽ ലീക്കായത് അപകട ഭീഷണിയായി: നീക്കം ചെയ്ത് കൊയിലാണ്ടി ഫയർഫോഴ്സ്

കൊയിലാണ്ടി ദേശീയപാതയിൽ വാഹനത്തിൽ നിന്നും ഓയിൽ ലീക്കായത് നീക്കം ചെയ്തു.
ഇന്ന് വൈകുന്നേരം 7 മണിയോടുകൂടിയാണ് കൊയിലാണ്ടി പതിനാലാം മൈൽ ദേശീയപാതയിൽ വാഹനത്തിൽ നിന്നും ഓയിൽ ലീക്ക് ആവുകയും വാഹനങ്ങൾ  സ്ലിപ്പ് ആകുകയും ചെയ്തത്.
വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും റോഡിൽ പരന്ന ഓയിൽ നീക്കം ചെയ്യുകയും ചെയ്തു.
Sfro ഷിജി ഐ യുടെ നേതൃത്വത്തിൽFRO മാരായ ലതീഷ് നടുക്കണ്ടി,സാരംഗ്,
നിധിൻരാജ് ഇ, ഹോം ഗാർഡ്മാരായ രാജേഷ് കെ പി, സുധീഷ് എന്നിവർ ഓയിൽ നീക്കം ചെയ്യുന്നതിൽ ഏർപ്പെട്ടു.

Post a Comment

0 Comments