Ticker

6/recent/ticker-posts

വീട്ടുവളപ്പിലെ അഞ്ച് സെൻ്റ് ഭൂമി സുരക്ഷ പാലിയറ്റിവ് കെയറിന് കെട്ടിടം പണിയാൻ ദാനം ചെയ്ത് മുൻ പഞ്ചായത്ത് പ്രസിഡൻ്റും കുടുംബവും

കീഴരിയൂർ : വീട്ടുവളപ്പിലെ അഞ്ച് സെൻ്റ് ഭൂമി സുരക്ഷ പാലിയറ്റിവ് കെയറിന് കെട്ടിടം പണിയാൻ ദാനം ചെയ്തു് , മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി. ഹരീന്ദ്രൻ മാസ്റ്ററും ഭാര്യ ജി. വത്സല ടീച്ചറും കുടുംബവും നാടിന്ന് മാതൃകയായി. പിതാവ് ചീക്കിലോട്ട് കെ. പദ്മനാഭൻ കിടാവ്, മാതാവ് പാറുക്കുട്ടി അമ്മ എന്നിവരുടെ ഓർമ്മയ്ക്കായി വിട്ടുനല്കിയ ഭൂമിയുടെ രേഖ ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഏറ്റുവാങ്ങി സുരക്ഷ ജില്ലാ കൺവീനർ ആനന്ദ് ന് കൈമാറി. ഇന്ന് കാലത്ത് നടുവത്തൂരിലെ ആതിര വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബു അദ്ധ്യക്ഷനായി. കെ. ടി. രമേശൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ, മുൻ എം.എൽ.എ. വിശ്വൻ മാസ്റ്റർ, സുരക്ഷ ജില്ലാ രക്ഷാധികാരി കെ.കെ. മുഹമ്മദ്, ജില്ലാ കൺവീനർ ആനന്ദൻ, കീഴരിയൂർ കൈൻഡ് പാലിയറ്റീവ് ചെയർമാൻ കെ.പ്രഭാകരക്കുറുപ്പ്, എൻ.എം. സുനിൽകുമാർ, ഹരീന്ദ്രൻ മാസ്റ്റരുടെ അനുജൻ അഡ്വ: കെ. പ്രവീൺ കുമാർ (ഡി.സി.സി പ്രസിഡണ്ട്) ഡോ: കളമുള്ളതിൽ ബാലകൃഷ്ണൻ മാസ്റ്റർ, സി.ഹരീന്ദ്രൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ടി.കെ. പ്രദീപൻ സ്വാഗതവും, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യ കുനിയിൽ നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ ,സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിൻ്റെ നാനാ തുറകളിൽ നിന്നുള്ള നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു. പാലിയറ്റിവ് ഉപകരണങ്ങൾ വാങ്ങിക്കുന്നതിലേക്ക് , ഡോ : സി.വി. ഷാജി, ഡോ :മോഹനൻ നടുവത്തൂർ, പാറയിൽ മഠത്തിൽ സതീത്നം ടീച്ചർ, കെ.പി.ഗോപാലൻ നായർ, പുതിയോട്ടിൽ വിനോദൻ, കാളിക്കാട്ട് വിനീത് എന്നിവർ തുക ചടങ്ങിൽ വെച്ച് കൈമാറി.

Post a Comment

0 Comments