Ticker

6/recent/ticker-posts

ആർജെഡി യുദ്ധവിരുദ്ധ റാലി നടത്തി

 
പയ്യോളി:പയ്യോളി മുൻസിപ്പാലിറ്റി രാഷ്ട്രീയ ജനതാദൾ (ആർജെഡി) കമ്മിറ്റി അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കൊടും ഭീകരതയ്ക്കെതിരെ യുദ്ധം മാനവരാശിക്ക് ആപത്താണെന്ന മുദ്രാവാക്യം ഉയർത്തി . യുദ്ധവിരുദ്ധ റാലി നടത്തി.
 കമ്മിറ്റി പ്രസിഡന്റ് പി.ടി രാഘവൻ അദ്ധ്യക്ഷത വഹിച്ചു .തുടർന്ന് നടന്ന യോഗം ആർജെഡി ജില്ലാ കമ്മിറ്റി അംഗം രാജൻ കൊളാവിപ്പാലം ഉദ്ഘാടനം ചെയ്തു . പുനത്തിൽ ഗോപാലൻ , വള്ളിൽ മോഹൻദാസ് , കെ.പി ഗിരീഷ് , രാജനാരായണൻ കെടി, ചന്ദ്രൻ കെ.വി സുരേഷ് ബാബു ചെറിയാവി,എംപി ജിനോഷ് , എവി സത്യൻ, സിന്ധു ശ്രീശൻ , ഭാസ്കരൻ എംടികെ, ജയദേവൻ കെ , പി.പി മോഹൻദാസ് എന്നിവർ സംസാരിച്ചു . 
   

തുടർന്ന് നടന്ന ഇഫ്‌താർ സൗഹൃദ സംഗമത്തിൽ എംവി കൃഷ്ണൻ,എംടി നാണു മാസ്റ്റർ, ഇബ്രാഹിം പിവി, ചന്ദ്രൻ കണ്ടോത്ത് പ്രജീഷ് പി, എം പ്രഭാകരൻ, ആർ ബാബു, റഹ്മത്തുള്ള , കോമത്ത് രാമകൃഷ്ണൻ എന്നിവർ ആശംസ പ്രസംഗം നടത്തി.

Post a Comment

0 Comments