അബൂദബി: യുഎഇയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഡ്രോണാക്രമണം. ആക്രമണത്തെത്തുടർന്ന് ശാലയിൽ തീപിടിത്തമുണ്ടായെങ്കിലും സിവിൽ ഡിഫൻസ് വിഭാഗം ഉടനടി സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
പ്രതിരോധം ശക്തമാക്കി യുഎഇ:
മേഖലയിൽ മിസൈൽ ആക്രമണ ഭീഷണി നിലനിൽക്കുന്നതായും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇവയെ ഫലപ്രദമായി നേരിടുന്നുണ്ടെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. സുരക്ഷ മുൻനിർത്തി ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
യുഎഇയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ പതിനൊന്നാം ദിവസവും തുടരുകയാണ്. ഗൾഫ് മേഖലയിലുള്ള അമേരിക്കയുടെ പത്തോളം അത്യാധുനിക റഡാർ സംവിധാനങ്ങൾ തകർത്തതായി ഇറാൻ സൈന്യം ഇന്ന് അവകാശപ്പെട്ടു. മേഖലയിൽ സംഘർഷാവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.