Ticker

6/recent/ticker-posts

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോഴിക്കോട് റൂറൽ പോലീസിന്റെ റൂട്ട് മാർച്ച്

.
വടകര :നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി സമാധാനപരവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി കോഴിക്കോട് റൂറൽ പോലീസ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ റൂട്ട് മാർച്ച് സംഘടിപ്പിച്ചു.
വടകരയിൽ പഴയ ബസ് സ്റ്റാൻ്റ് മുതൽ പുതിയ ബസ് സ്റ്റാൻ്റ് വരെയായിരുന്നു റൂട്ട് മാർച്ച് സംഘടിപ്പിച്ചത്. കണ്ണൂർ റെയ്ഞ്ച് ഡിഐജി ശ്രീ. യതീഷ് ചന്ദ്ര ജി.എച്ച്. ഐപിഎസും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ഫറാഷ് ടി. ഐപിഎസും വടകര DySP ശ്രീ. സനിൽ കുമാർ കെ എന്നിവരും റൂട്ട് മാർച്ചിൽ പങ്കെടുത്തു.
ഇതോടൊപ്പം താമരശ്ശേരി, നാദാപുരം എന്നീ സ്ഥലങ്ങളിലും റൂട്ട് മാർച്ചുകൾ സംഘടിപ്പിച്ചു. . വരും ദിവസങ്ങളിൽ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ കൂടുതൽ റൂട്ട് മാർച്ചുകൾ സംഘടിപ്പിക്കും

Post a Comment

0 Comments