Ticker

6/recent/ticker-posts

മേലടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; ആരോഗ്യ മേഖലയിലും ക്ഷീരമേഖലയിലും സമഗ്ര പദ്ധതി

 


പയ്യോളി മേലടി ബ്ലോക്ക് പഞ്ചായത്തിലെ ജനങ്ങളു ടെ ഉന്നമനംലക്ഷ്യംവച്ച് സമഗ്ര പദ്ധതികൾ ആവിഷ്കരിച്ച് മേലടിബ്ലോക്ക് പഞ്ചായ ത്ത് ബജറ്റ് . വൈസ് പ്രസിഡൻറ് എൻ എം ദാമോദരൻ ബജറ്റ് അവതരിപ്പിച്ചു.7,68,42, 522 രൂപ  വരവും7,03,37,402 രൂപ ചെലവും 65,05,120 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാ ണ് ബജറ്റ് .മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനായി 85,74,000 രൂപയുംക്ഷീരമേഖലയിൽ 54,03,334 രൂപയും, വനിത ക്ഷേമ പ്രവർത്ത നങ്ങൾക്ക് 36 ലക്ഷം രൂപയും, ഭവനനിർമ്മ ണത്തിന് 61,19,000 രൂപയും പശ്ചാത്തലമേ ഖലക്ക് 2,98,300 രൂപയും വകയിരുത്തിയി ട്ടുണ്ട്. തനത് വരുമാനം വർദ്ധിപ്പിക്കുന്നതി നായുള്ള നടപടികൾ സ്വീകരിക്കുമെന്നും ബജറ്റിൽ എടുത്തു പറഞ്ഞു.  ബ്ലോക്ക് സെക്രട്ടറി വിനു ജോസ് സ്വാഗതം പറഞ്ഞു . ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സ്ഥിരം സമിതി അധ്യക്ഷരായ കെ കെ നിർ മ്മല, വി എ ജലീൽ, സുനിത ബാബു, അംഗങ്ങളായ ദീപ കേളോത്ത്, കെ എം വേലായുധൻ, കുഞ്ഞമ്മദ് തിക്കോടി, ആദിൽ മുണ്ടിയത്ത്, കെ കെ സബിൻ രാജ്,ഷംസീന , ശിൽപ തട്ടാരി, നിഷ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

 

Post a Comment

0 Comments