താമരശ്ശേരി: വയനാട് ചുരത്തിൽ ഏഴാം വളവിനു താഴെ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് വൻ അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡിലേക്ക് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ പരിക്ക് അതീവ ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.ചുരം ഇറങ്ങിവരികയായിരുന്ന പിക്കപ്പ് വാൻ കാറിലും റോഡരികിലെ സംരക്ഷണ ഭിത്തിയിലും (സൈഡ് കൈവരി) ഇടിച്ച ശേഷം റോഡിന് നടുവിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും കടന്നുപോയ യാത്രക്കാരും ചേർന്നാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്.ചുരം വഴിയുള്ള ഗതാഗതത്തെ ഈ അപകടം സാരമായി ബാധിച്ചിട്ടുണ്ട്. വാഹനങ്ങൾ മാറ്റാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. മഴയുള്ള സമയങ്ങളിൽ ഇത്തരം വളവുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.