Ticker

6/recent/ticker-posts

താമരശ്ശേരി ചുരത്തിൽ പിക്കപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊയിലാണ്ടി സ്വദേശി മരിച്ചു

താമരശ്ശേരി :ചുരത്തിൽ പിക്കപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊയിലാണ്ടി സ്വദേശി മരിച്ചു. ചിത്ര ടാക്കീസിന് സമീപം മങ്കുണ്ടുകര കുമാരൻ (75) ആണ് മരിച്ചത്. കൊയിലാണ്ടി മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായിരുന്നു.
അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു
  ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.ചുരം ഇറങ്ങിവരികയായിരുന്ന പിക്കപ്പ് വാൻ കാറിലും റോഡരികിലെ സംരക്ഷണ ഭിത്തിയിലും (സൈഡ് കൈവരി) ഇടിച്ച ശേഷം റോഡിന് നടുവിലേക്ക് മറിയുകയായിരുന്നു.

Post a Comment

0 Comments