നന്തി ബസാർ: പെരുമയുള്ള കടലൂരിന് പുതുമയുള്ള വികസനം കടലൂരിൻ്റെ നല്ല നാളേക്കുവേണ്ടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കടലൂർ ഡിവിഷൻ മെംബർ പി.കെ മുഹമ്മദലിയുടെ നേതൃത്വത്തിൽ കടലൂർ ഡിവിഷനിലെ എല്ലാം ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന ജനസഭ ശ്രദ്ധേയമായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ നവാസ് ജനസഭ ഉൽഘാടനം ചെയ്‌തു.
ജനപ്രതിനിധികൾ ജനങ്ങളുടെയും നാടിൻ്റെ പ്രശ്‌നങ്ങൾ ഉയർത്തി കൊണ്ട് വരുകയും നാടിൻ്റെ പുരോഗമനത്തിൻ്റെ നേതൃത്വം കൊടുക്കേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു.പി കെ മുഹമ്മദലിയുടെ നേതൃത്വത്തിൽ നടന്ന ജനസഭ കേരളത്തിന് വലിയ മാതൃകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.കടലൂരിലെ ഏറ്റവും ദുരിതപൂർണ്ണമായ നന്തി കോടിക്കൽ ബീച്ച് റോഡ് ജില്ലാപഞ്ചായത്ത് ഇടപെടൽ നടത്തി അടിയന്തരമായി പുനർ നിർമ്മിക്കുമെന്ന് കെ. കെ നവാസ് ജനസഭയിൽ പ്രഖ്യാപനം നടത്തി.കടലൂർ ഡിവിഷനിലെ ആറ് വാർഡിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പൊതു രംഗത്തെ പ്രമുഖ വ്യക്തികൾ ജന സഭയിൽ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.കടലൂർ പ്രദേശത്തിന്റെ സർവ്വോന്മക വികസനത്തിനായുളള ആശയരൂപീകരണവും നാടിൻ്റെ സാമൂഹിക സാംസ്‌കാരിക പുരോഗതിയും നാട്ടിലെ വിവിധ വിഷയങ്ങളും ലഹരി അടക്കമുള്ള പുതിയകാലത്തെ വെല്ലുവിളികളും ജനസഭയിൽ ചർച്ചയായി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഏ ഗ്രേഡ് കരസ്ഥമാക്കിയവരെ ചടങ്ങിൽ ആദരിച്ചു. കടലൂർ പ്രദേശത്തെ വിദ്യാർത്ഥികൾ, യുവാക്കൾ,സ്ത്രീകൾ,തൊഴിലാളികൾ,ഭിന്നശേഷിക്കാർ തുടങ്ങി എല്ലാം മേഖലയിലുള്ളവരും ജനസഭയിൽ പങ്ക്ചേർന്നു.പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.കെ.പി കരീം സ്വാഗതം പറഞ്ഞു മെംബർമാരായ സജിന പിരിശത്തിൽ,അനസ് ആയടത്തിൽ,സവിത രാമൻ വീട്ടിൽ ചോദ്യങ്ങൾക്ക് മറുപടി നൽകി. സി.കെ അബൂബക്കർ ചർച്ചക്ക് തുടക്കം കുറിച്ചു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.