Ticker

6/recent/ticker-posts

വടകര ബാങ്ക് റോഡിന് സമീപം വീടിന് തീ പിടിച്ചു

വടകര ബാങ്ക് റോഡിന് സമീപം തൊഴിലാളി മുക്കിൽ വീടിന് തീപിടിച്ചു. കുഴിപ്പറമ്പത്ത് ദീപു എന്നയാളുടെ വീടിനാണ് തീപിടിച്ചത്.മേൽക്കൂര പൂർണമായും കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. അസി .സ്റ്റേഷൻ ഓഫീസർ ശ്രീ. കെഎം ഷമേജ് കുമാറിൻ്റെ നേതൃത്വത്തിൽ 2 യൂണിറ്റ് ഫയർ ഫോഴ്സ് സംഘം എത്തി തീ അണച്ചു. സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ ശ്രീ. ആർ ദീപക്, ഫയർ &റെസ്ക്യൂ ഓഫീസർ ( ഡ്രൈവർ) ശ്രീ. കെ സുബൈർ, കെ റഷീദ്, ഫയർ & റെസ്ക്യൂ ഓഫീസർ മാരായ എംഎം റിജീഷ് കുമാർ, എംടി റാഷിദ്, വികെ ബിനീഷ്, സിബിഷാൽ പിടികെ, പി അഗീഷ് ഹോം ഗാർഡ് മാരായ കെബി സുരേഷ് കുമാർ, എൻ സത്യൻ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments