Ticker

6/recent/ticker-posts

വ്യാജപരാതിയെത്തുടർന്ന് യുവാവ് മരിച്ച സംഭവം: ദീപക്കിന്റെ കുടുംബത്തിന് മലബാർ ഗോൾഡിന്റെ കൈത്താങ്ങ്



കോഴിക്കോട്: വ്യാജലൈംഗികാരോപണത്തെത്തുടർന്ന് ജീവനൊടുക്കിയ ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ കുടുംബത്തിന് സഹായഹസ്തവുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. മലബാർ ഗോൾഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.കെ. ഫൈസൽ ദീപക്കിന്റെ വീട് സന്ദർശിക്കുകയും കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ധനസഹായം കൈമാറുകയും ചെയ്തു.

ദീപക്കിന്റെ വിയോഗത്തിലും കുടുംബം നേരിടുന്ന പ്രതിസന്ധിയിലും ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നതായി എ.കെ. ഫൈസൽ പറഞ്ഞു. ഗോവിന്ദപുരം പ്രദേശവുമായി തങ്ങൾക്ക് അടുത്ത ബന്ധമാണുള്ളതെന്നും, ഈ ദുഷ്കരമായ സാഹചര്യത്തിൽ കുടുംബത്തെ ചേർത്തുപിടിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. വരും ദിവസങ്ങളിലും കുടുംബത്തിന് ആവശ്യമായ കൂടുതൽ സഹായങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

അതേസമയം, ദീപക്കിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി സാമൂഹിക പ്രവർത്തകൻ രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പയിനും നടന്നുവരുന്നുണ്ട്. നിരപരാധിയായ ഒരു യുവാവ് വ്യാജ ആരോപണങ്ങൾ മൂലം ജീവനൊടുക്കേണ്ടി വന്ന സാഹചര്യം വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിവിധ കോണുകളിൽ നിന്നും കുടുംബത്തിന് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തുന്നത്.

Post a Comment

0 Comments