Ticker

6/recent/ticker-posts

സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

.
പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ മണിയൂർ കുടുംബാരോഗ്യ കേന്ദ്രം, കോഴിക്കോട് ഗവ. ബീച്ച് ആശുപത്രി എന്നിവയുടെ സംയുക്ത സഹകരണത്തോടെ സൗജന്യ നേത്രരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8.30 മുതൽ 1.30 വരെ വായനശാലയിൽ നടന്ന പരിശോധനയിൽ 160 പേർ പരിശോധനക്ക് വിധേയരായി. തിമിര ശസ്ത്രക്രിയക്ക് നിർദ്ദേശിക്കപെട്ട 12 പേർക്ക് സൗജന്യ തുടർ ചികിത്സ ഉറപ്പു വരുത്തുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ ഒഫ്താൽമിക് സർജൻ ഡോ. കെ.ആർ. ചിത്ര പറഞ്ഞു. അടിയന്തിര തുടർ ചികിത്സക്ക് നിർബന്ധിതരായ നിരവധി പേരെ കണ്ടെത്താനായത് ശ്രദ്ധേയമാണെന്നും ക്യാമ്പ് ഏറ്റവും അനുയോജ്യമായ സമയത്ത് സംഘടിപ്പിക്കാനായതും അഭിനന്ദനാർഹമാണെന്നും ഡോ.ചിത്ര കൂട്ടിച്ചേർത്തു. ബേങ്ക് അക്കൗണ്ട് ഉള്ളവർക്ക് ചെറിയ തുകക്ക് ഇൻഷുറൻസ് ലഭ്യമാക്കാൻ വേണ്ടിയുള്ള സഹായ കേന്ദ്രവും റിട്ട. ബേങ്ക് മാനേജർ എൻ.രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. ക്യാമ്പിൻ്റെ ഔപചാരിക ഉദ്ഘാടനം വാർഡ് മെമ്പർ എം.പി.അനീഷ് കുമാർ നിർവഹിച്ചു. ഇ. നാരായണൻ മാസ്റ്റർ അധ്യക്ഷനായി. കെ.കെ.രാജേഷ്, ശ്രീനിവാസൻ സി.എച്ച്., , ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ, ഷിബു എന്നിവർ സംസാരിച്ചു. ആശാ പ്രവർത്തകർ, ശശിധരൻ കെ.കെ., ശോഭന ടി.പി., എം.കെ.ഷൈജു, ബൈജു കെ.പി., കുഞ്ഞിരാമൻ കെ.കെ., രാമകൃഷ്ണൻ എൻ.ടി., ലിഷ വി.ടി., രജിഷ എം.കെ., ജിംഷ, ലീല ജി. എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments