Ticker

6/recent/ticker-posts

പയ്യോളിയിൽ 12 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം: മാതാവിനും വ്യവസായിക്കുമെതിരെ പോക്സോ കേസ്


പയ്യോളി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മാതാവിനും ഇവരുടെ സുഹൃത്തായ വ്യവസായിക്കുമെതിരെ പോലീസ് കേസെടുത്തു. വടകര കീഴൽ ബാങ്ക് റോഡ് സ്വദേശി ചങ്ങരോത്ത് അബ്ദുൾ റഫീഖ് (48), പെൺകുട്ടിയുടെ മാതാവ് എന്നിവർക്കെതിരെയാണ് പയ്യോളി പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ ഒളിവിലുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
സംഭവം നടന്ന്:
 കഴിഞ്ഞ രണ്ടര വർഷത്തോളമായി കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് വിവരം. മാതാവിൻ്റെ ഒത്താശയോടെയാണ് അബ്ദുൾ റഫീഖ് പെൺകുട്ടിയെ ഉപദ്രവിച്ചത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി താൻ അനുഭവിച്ച ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്.
അന്വേഷണം: കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സ്കൂൾ അധികൃതർ ജനുവരി 17-ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പയ്യോളി പോലീസ് കേസ് എടുത്തത്.   ഇയാൾക്കൊപ്പം കുട്ടിയുടെ മാതാവും ഒളിവിലാണ് എന്നാണ് ലഭിക്കുന്ന വിവരം. പയ്യോളി പോലീസ് ഇൻസ്പെക്ടർ പി. ജിതേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Post a Comment

0 Comments