Ticker

6/recent/ticker-posts

പയ്യോളിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: കുട്ടിയുടെ മാതാവ് റിമാൻ്റിൽ


​പയ്യോളി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ മാതാവ് റിമാൻ്റിൽ. ഒളിവിലായിരുന്ന ഇവരെ പയ്യോളി പോലീസ് കോഴിക്കോട് നിന്നാണ് പിടികൂടിയത്.
വൈദ്യ പരിശോധനയ്ക്ക് ശേഷം പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 സംഭവത്തിൽ കീഴൽ ബാങ്ക് റോഡിൽ ചങ്ങരോത്ത് അബ്ദുൾ റഫീഖ് (48), പെൺകുട്ടിയുടെ മാതാവ് എന്നിവർക്കെതിരെ പയ്യോളി പോലീസ് പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തിരുന്നു.റഫീഖ് വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്.

കഴിഞ്ഞ രണ്ടര വർഷത്തോളമായി കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് വിവരം. മാതാവിൻ്റെ ഒത്താശയോടെയാണ് അബ്ദുൾ റഫീഖ് പെൺകുട്ടിയെ ഉപദ്രവിച്ചത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് കുട്ടി താൻ അനുഭവിച്ച ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്.
അന്വേഷണം: കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സ്കൂൾ അധികൃതർ ജനുവരി 17-ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പയ്യോളി പോലീസ് കേസ് എടുത്തത്. 

Post a Comment

0 Comments