Ticker

6/recent/ticker-posts

വോളീബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം

കോഴിക്കോട് ജില്ല സ്പോട്സ് കൗൺസിൽ ടെക്‌നിക്കൽ കമ്മറ്റിയുടെ സീനിയർ പുരുഷ വനിത വോളീബോൾ ചാമ്പ്യൻഷിപ്പ് വോളിവേഴ്സ് കോട്ടക്കലിൻ്റ ആഭിമുഖ്യത്തിൽ അമ്പാടി ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. ജില്ലയില പ്രമുഖ 8 പുരുഷ ടീമുകളും 4 വനിത ടീമുകളും പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് പയ്യോളി മുനിസിപ്പാലിറ്റി ചെയർപേഴ്സൻ  
സാഹിറ എൻ ഉദ്ഘാടനം ചെയ്തു.
പൊതുമരമത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ
 പി. കുഞ്ഞാമു , കൗൺസിലർമാരായ
നിഷ ഗിരീഷ് ,നിധീഷ് പി.വി ,സാബിറ ,നിഹാൽ എന്നിവരും ടെക്‌നിക്കൽ കമ്മറ്റി ഭാരവാഹികളായ വി.കെ പ്രേമൻ ,ശ്രീധരൻ എന്നിവരും ,അമ്പാടി ശശി ,രാജൻ കൊളാ വിപ്പാലം, കോയക്കണ്ടി ജനാർദ്ദനൻ എന്നിവരും ആശംസകൾ നേർന്നു സംസാരിച്ചു.
ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ 
പി. എൻ അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന്‌ ജനറൽ കൺവീനർ സജീവൻ മാസ്റ്റർ സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് നടന്ന ആദ്യ മത്സരത്തിൽ സായി കോഴിക്കോടും ,ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് കോഴിക്കോടും തമ്മിൽ ഏറ്റുമുട്ടി.
എല്ലാ ദിവസവും രണ്ട് മത്സരങ്ങൾ നടക്കുന്ന ഈ ചാമ്പ്യൻ ഷിപ്പിൻ്റെ
ഫൈനൽ മത്സരം ശനിയാഴ്ച നടക്കും.

Post a Comment

0 Comments